തിരുവനന്തപുരം: തലസ്ഥാനത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ടോയ്ലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ ദിൽഷിത (10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. പെൺകുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സഹോദരിയുമായി കളിക്കുന്നതിനിടെയാണ് സംഭവം.ശുചിമുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു.
കുട്ടിയെ വീട്ടുകാർ ഉടൻ വെള്ളനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകന്നു കഴിയുകയാണെന്നാണ് റിപ്പോർട്ട്. കുട്ടിയും അനുജത്തിയും തമ്മിൽ പേനയ്ക്കായി വഴക്കിട്ടുവെന്നും അതിനെ തുടർന്നാണ് ടോയ്‌ലെറ്റിൽ കയറി വാതിലടച്ചതെന്നും റിപ്പോർട്ടുണ്ട്.