കണ്ണൂരില്‍ കൈതപ്രത്ത് ഓട്ടോഡ്രൈവര്‍ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ പൊലീസ് അന്വേഷണം തുടരുന്നു. പ്രതി സന്തോഷിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച തോക്കിനായും അന്വേഷണം തുടരുകയാണ്. അതേസമയം മരിച്ച രാധകൃഷ്ണന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം. നിര്‍മ്മാണത്തിലിരിക്കുന്ന രാധകൃഷ്ണന്റെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.