പാലക്കാട്: പട്ടാമ്പിയിൽ ഫ്രിഡ്ജിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. പട്ടാമ്പി സ്വദേശി ശശി കുമാറിന്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്.ഇടിമിന്നലിൽ ഷോർട് സർക്യൂട്ട് ഉണ്ടായാണ് ഫ്രിഡ്ജിന് തീപിടിച്ചതെന്നാണ് കരുതുന്നത്. വീട്ടിലുള്ളവർ പുറത്തു പോയ സമയത്താണ് അപകടം നടന്നത്.