എറണാകുളം മുളന്തുരുത്തിയില്‍ പഴം തൊണ്ടയില്‍ കുരുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് അച്ഛന്‍ അജോ പറഞ്ഞു. വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.