Share this Article
രണ്ടര വയസ്സുകാരിയുടെ ദുരൂഹ മരണം: കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍
വെബ് ടീം
posted on 25-03-2024
1 min read
mysterious-death-of-two-and-a-half-year-old-girl-in-malappuram-childs-father-in-custody


മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തതെന്ന് കാളികാവ് പൊലീസ് സൂചിപ്പിച്ചു.

ഫായിസിന്റെ മകള്‍ നസ്റീന്‍ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ഫായിസിനെതിരെ, കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് അമ്മൂമ്മ റംലത്ത് ആരോപിച്ചത്.

മലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍, പരാതി

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് കുട്ടിയെ വണ്ടൂരിലെ ആശുപത്രിയില്‍ എത്തിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് സൂചിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories