Share this Article
Union Budget
പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു
വെബ് ടീം
posted on 05-04-2024
1 min read
man-died-in-an-explosion-during-bomb-making-in-panoor

കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. അപകടത്തിൽ പരിക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും പ്രാദേശിക സിപിഐഎം പ്രവർത്തകരാണെന്നാണ് റിപ്പോർട്ട്.എന്നാൽ ഇവർക്ക് പാർട്ടി അംഗത്വം ഇല്ലെന്നും പൊലീസ് പറയുന്നു 

  നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്ര സ്ഫോടനം നടന്നത്. മരിച്ച ഷെറിന്റെ ഇരുകൈപ്പത്തി അറ്റുപോയിരുന്നു. കൂടാതെ മുഖത്തും ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ കൂടുതൽ പേർക്ക് പരിക്കുണ്ടെന്നാണ് സൂചന. പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories