കൊച്ചി: കണ്ണ് ശസ്ത്രക്രിയക്കിടെ ഒന്നര വയസുകാരി മരിച്ചതിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്. എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കണ്ണാശുപത്രിക്കെതിക്കെതിരെയാണ് എളമക്കര പൊലീസ് കേസെടുത്തത്. ചികിത്സാ പിഴവുണ്ടെന്ന് ചൂണ്ടികാട്ടി കുട്ടിയുടെ പിതാവിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് നടപടി.
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അങ്കിതയാണ് ഏപ്രിൽ മൂന്നിന് മരിച്ചത്. സർജറിക്കിടെ പൾസ് കുറഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ ആശുപത്രി അധികൃതർ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കുട്ടി മരിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.