Share this Article
image
പാനൂർ ബോംബ് സ്ഫോടനം: ഡിവൈഎഫ്‌ഐ നേതാവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
Panur bomb blast: Police intensified search for DYFI leader

പാനൂർ ബോംബ് സ്ഫോടന കേസിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അതെ സമയം പോലീസ് അറസ്റ്റ് ചെയ്തത് രക്ഷ പ്രവർത്തനം നടത്തിയവരെയാണെന്ന് സിപിഎം ആരോപിച്ചു.കുറ്റവാളികളോട് മൃദുസമീപനമില്ലെന്നും അപകടത്തിൽ മരണപെട്ടയാളുടെ വീട് സന്ദർശിച്ചത് നാട്ടുനടപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു .

 ബോംബ് സ്ഫോടനം കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജാലിനായി  അന്വേഷണം പുരോഗമിക്കുകയാണ്. ബോംബ് നിർമാണത്തിനായി സ്ഫോടവസ്തുക്കൾ എത്തിച്ചു നൽകുകയും ബോംബ് നിർമാണത്തിന് നേതൃത്വം നൽകിയതും ഷിജാലാണെന്നാണ് പോലീസ് പറയുന്നത്.

കുറ്റവാളികളോട് മൃദു സമീപനം സ്വീകരിക്കില്ലെന്നും മരണപ്പെട്ടയാളുടെ വീട്ടിലേക്ക് സിപിഐഎം പ്രാദേശിക നേതാക്കൾ സന്ദർശനം നടത്തിയത് നാട്ടു നടപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു 

ബോംബ് നിർമാണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു 

 സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിൽ പരിക്കുപറ്റി മൂന്നുപേർ ചികിത്സയിലാണ്. ഇതിൽ അശ്വന്ത് വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒളിവിലുള്ള ഷിജാലിനു പുറമേ അക്ഷയ്ക്കായും അന്വേഷണം തുടരുകയാണ്. പ്രതികൾക്ക് ശുഹൈബ് ടിപി വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു


 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories