കണ്ണൂര്‍: ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തളിപ്പറമ്പ്, മയ്യില്‍, ഓലക്കാട്, എട്ടാംമൈലിലെ ബിജുവിന്റെ ഭാര്യ പി. പ്രജിഷ (25) യാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പെരുങ്ങൂര്‍ ഗോപാലന്‍ സ്മാരക വായനശാലയ്ക്ക് സമീപത്താണ് അപകടം.
ഏക മകളായ അലൈനയെ അംഗന്‍വാടിയില്‍ വിട്ട് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. പാവന്നൂര്‍ മൊട്ടയിലെ അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് പ്രജിഷ.