സൗരോര്‍ജ വൈദ്യുത ഉത്പാദന രംഗത്തേക്ക് ചുവട് വച്ച് കേരളാവിഷന്റെ നേതൃത്വത്തിലുള്ള കെ.ടി.എസ് പ്രൈവറ്റ് ലിമിറ്റഡും. കെ.ടി.എസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കെ വി സോളാര്‍ പ്രൊജക്റ്റിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കണ്ണൂർ ജില്ലയിലെ കതിരൂരില്‍ നടന്നു.കേരള വിഷന്‍ ന്യൂസ് എം ഡി പ്രിജേഷ് ആച്ചാണ്ടി സോളാര്‍ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു
വര്‍ധിച്ച് വരുന്ന വൈദ്യുത ചാര്‍ജില്‍ നിന്നും രക്ഷനേടുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും, അധിക വൈദ്യുതി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രിജേഷ് ആച്ചാണ്ടി പറഞ്ഞു
പദ്ധതിയിലൂടെ ജില്ലയിലെ മൂന്നു ലക്ഷത്തിലധികം വരുന്ന കേരളാവിഷന്‍ കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലാഭിക്കാനുള്ള അവസരംകൂടി തുറന്നിടികയാണ് കേരളാവിഷന്‍. വൈദ്യുതി ക്ഷാമവും വൈദ്യുതി ചാര്‍ജും ദിനം പ്രതികൂടി വരുന്ന ഇക്കാലത്ത് ജനങ്ങള്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.സിഒഎ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ആര്‍ രജീഷ് അധ്യക്ഷനായ ചടങ്ങിൽ സോളാര്‍ പാനല്‍ പാര്‍ട്ണര്‍ മാത്യു പി ജെ പ്രൊജക്റ്റ് വിശദീകരണം നടത്തി.
സിഒഎ ജില്ലാ വൈസ് പ്രസിഡന്റെ് പികെ ദേവാനന്ദിന്റെ വീട്ടില്‍ ആദ്യ കെ വി സോളാര്‍ പ്രൊജക്ട് സ്ഥാപിച്ചതിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ചടങ്ങില്‍ നടന്നു.ചടങ്ങില്‍ കെ വി സോളാറിന്റെ ആദ്യ ഓര്‍ഡര്‍ കെ ടി എസ് എംഡി കെ വി വിനയകുമാറില്‍ നിന്നും കതിരൂര്‍ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റെ സിവി സന്തോഷ് സ്വീകരിച്ചു.
പി ഡി ഐ സി എംഡി കെ ഒ പ്രശാന്ത്, കെ ടി എസ് എംഡി കെ വി വിനയകുമാര്‍, സി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് പി കെ ദേവാനന്ദ്,സി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്‍, ഗ്രാമിക എം.ഡി എം വിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയോന്‍, സി ഒ എ മേഖല സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, കേബിള്‍ ടിവി ഓപ്പറേറ്റേര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .