Share this Article
സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽനിന്നു താഴ്ചയിലേക്കു മറിഞ്ഞു; മെഡിക്കൽ വിദ്യാർഥിനിയായ 24കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 18-04-2024
1 min read
Medical Student Fathima Taskia Dies in Mishap

കൽപറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ്‌ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് മെഡിക്കൽ വിദ്യാർഥിയാണു തസ്‌കിയ. സാരമായി പരുക്കേറ്റ സഹയാത്രികയായ അജ്മിയ എന്ന വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

പിണങ്ങോടുനിന്നും പൊഴുതന ആറാം മൈലിലേക്കു പോകുന്ന പന്നിയാർ റോഡിലെ വളവിൽ രാത്രി 10 മണിയോടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ടു റോഡിൽനിന്നു താഴ്ചയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories