നെടുങ്കണ്ടം: വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്ക് നടപടിക്കിടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തിയ വീട്ടമ്മ മരിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ നെടുങ്കണ്ടം ആശാരിക്കണ്ടം ആനിക്കുന്നേൽ ഷീബ ദിലീപ് (49) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം (52), വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി (35) എന്നിവർക്കു പൊള്ളലേറ്റു. 40% പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനോയ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.