Share this Article
പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിന്റെ ജീപ്പ് മറിഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു
വെബ് ടീം
posted on 21-04-2024
1 min read
/young-student-loses-life-in-jeep-rollover-accident

കണ്ണൂർ: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്‌വിൻ ഷൈജു (17) ആണ് മരിച്ചത്. തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. പിതാവ്: ഷൈജു. മാതാവ്: ശോഭ. സഹോദരങ്ങൾ: ജൂഡിറ്റ്, ജുവാന.

പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത് മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയാണ് അപകടം. ജൂഡ്‌വിന്റെ സംസ്കാരം ഇന്നു വൈകിട്ട് 5ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories