കണ്ണൂർ ചെറുപുഴയിൽ സ്കൂട്ടർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. നാട്ടക്കല്ല് സ്വദേശി പി കുമാരനാണ് മരിച്ചത്. അപകടത്തെ തുടർന്ന് നിർത്താതെ പോയ ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു .
ഇന്ന് പുലർച്ചെ ആറുമണിയോടെ ചെറുപുഴ തിരുമേനി ജംഗ്ഷനിലായിരുന്നു അപകടം നടന്നത് .രാജഗിരി ക്വാറിയിൽ നിന്നും കരിങ്കൽ കയറ്റി വന്ന കെ എൽ 76 സി 75 76 നമ്പർ ടോറസ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രികൻ നാട്ടക്കൽ സ്വദേശി 58 വയസ്സുകാരൻ പി കുമാരന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു .കുമാരൻ തൽക്ഷണം മരിച്ചു.
അപകട വിവരം അറിഞ്ഞു സംഭവസ്ഥലത്തെത്തിയ ചെറുപുഴ പോലീസിന്റെയും പെരിങ്ങോംഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മൃതദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിലെക്ക് മാറ്റി.
നിർത്താതെ പോയ ലോറിയും ഡ്രൈവർ പ്രിയേഷിനെയും പോലീസ് പിടികൂടി. ബാലുശ്ശേരിയിൽ നിന്നുമുള്ള ടോറസ് ലോറിയാണ് അപകടത്തിന് കാരണമായത് .