തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദ്ദനം. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് (57) മർദനമേറ്റത്. ഇടിവള കൊണ്ട് ഇടിയേറ്റ് മുഖത്തെ എല്ലുകൾ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പൂവാർ സ്വദേശി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്കാനിങ്ങിനു തീയതി നൽകിയില്ലെന്നു പറഞ്ഞ് തർക്കമുണ്ടായതിനു പിന്നാലെ അനിൽ ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്തിടിക്കുകയായിരുന്നെന്നാണ് വിവരം.