Share this Article
ഇടിമിന്നലേറ്റ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു; പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ
വെബ് ടീം
posted on 30-04-2024
1 min read
one-person-died-after-being-struck-lightning

കൊല്ലം: കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് മിന്നലേറ്റത്. ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്.

മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.


കൊല്ലം കിഴക്കേക്കല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പരിക്കേറ്റ സ്ത്രീ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ഓണമ്പലത്ത് സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മണ്ണടി സ്വദേശി തുളസീധരൻ പിള്ളയാണ്  (65)ഇടിമിന്നലേറ്റ്  മരിച്ചത്. ഉച്ചയ്ക്ക് 4 മണിയോടുകൂടിയാണ് മിന്നലേറ്റത്. 

ഫാക്ടറിയിൽ നിന്നും ചായ കുടിക്കാൻ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നൽ ഏറ്റത്.

ഇതേ ഫാക്ടറിയിൽത്തന്നെ ജോലി ചെയ്യുന്ന കിഴക്കേക്കല്ലട  മുട്ടം സ്വദേശി കോടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) യെയും മിന്നലേറ്റ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories