ദേശീയപാത 66ലെ കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് കയറിയതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് കർണാടകയിലെ ഉടുപ്പിയിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസ് ഡ്രൈവർക്കും യാത്രകാരിയായ എറണാകുളം അങ്കമാലി സ്വദേശിനി സ്വർണ്ണ (27)നും പരിക്കേറ്റു. യാത്രക്കാരിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.ദേശീയപാതയിൽ പൈങ്കണ്ണൂർ സ്കൂളിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന ഇടത്ത് ഗതാഗതം വഴി തിരിച്ച് വിടാൻ സ്ഥാപിച്ച ഡിവൈഡറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.അപകടത്തെ തുടർന്ന് ഹൈവേ പോലീസും നാട്ടുകാരും ദേശീയപാത നിർമ്മാണ കരാർ കമ്പനി ജീവനക്കാരും ചേർന്ന് രക്ഷ പ്രവർത്തനം നടത്തി.