മലപ്പുറം കുറ്റിപ്പുറത്ത് ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുര്‍ഗ ബസ്സ് ഡ്രൈവര്‍ മുളയം വലക്കാവ് സ്വദേശി രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി ബസില്‍ കിടന്നുറങ്ങിയ രാജേഷിനെ മറ്റു ജീവനക്കാര്‍ എത്തി തട്ടി വിളിച്ചപ്പോള്‍ അനക്കം ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഉടനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.