മലപ്പുറത്ത് നാലുവയസ്സുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കപ്പൂര്‍ സ്വദേശി മുനീര്‍ സഖാഫിയുടെ മകന്‍ മുസമിലാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് വീടിന് സമീപത്തെ പള്ളിയുടെ കുളത്തില്‍ കുട്ടിയെ കണ്ടെത്തിയത്. മുസമിലിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.