Share this Article
തിരൂരങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട
 Massive spirit seizure in Tirurangadi

മലപ്പുറം തിരൂരങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റാണ് ഡാൻസാഫ് സ്‌ക്വാഡ് പിടികൂടിയത്. തമിഴ്നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീൻ, പൊള്ളാച്ചി സ്വദേശി അൻപഴകൻ എന്നിവരെയാണ് പൊലീസ് പിടിക്കൂടിയത്. കർണാടകയില്‍ നിന്ന് എറണാകുളത്തേയ്ക്ക് കൊടുണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്തിയത്.

നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ്  മാലിന്യം നിറച്ച ചാക്കുകൾ കൊണ്ട് മറച്ച നിലയിലായിരുന്നു.ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൊയ്തീൻ നേരത്തെയും സ്പിരിറ്റ് കേസുകളിലെ പ്രതിയാണ്. സൂത്രധാരനും ഇയാള്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് എസ്പിയുടെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories