കൊല്ലം അഞ്ചൽ വിളക്കുപാറ-ആയിരനെല്ലൂര്‍ പാതയില്‍ കനാലിന് സമീപം ഇറച്ചി മാലിന്യം തള്ളിയ കേസില്‍ രണ്ടുപേരെ വനപാലകര്‍ പിടികൂടി. ഏരൂര്‍ സ്വദേശി ഷാജഹാന്‍, കുളത്തൂപ്പുഴ പച്ചയില്‍ക്കടയില്‍ ജാഫര്‍ഖാന്‍ എന്നിവരാണ് പിടിയിലായത്. മാലിന്യം എത്തിച്ച പിക്കപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പിക്കപ്പില്‍ എത്തിച്ച അറവ് മാലിന്യം പാതയോരത്ത് നിന്നും വനമേഖലയിലെ തോട്ടിലേക്ക് തള്ളിയത്. മാലിന്യം തള്ളിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ വനപാലകര്‍ക്ക് ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശേധനയിലാണ് പ്രതികൾ പിടിയിലായത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജികുമാര്‍ പറഞ്ഞു.