Share this Article
Union Budget
CSR ഫണ്ട് തട്ടിപ്പിൽ മലപ്പുറം ജില്ലയിൽ പണം നഷ്ടപ്പെട്ടത് അഞ്ഞൂറിലേറെ പേർക്ക്
CSR Fund Fraud

സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ മലപ്പുറം ജില്ലയിൽ പണം നഷ്ടപ്പെട്ടത് അഞ്ഞൂറിലേറെ പേർക്ക്. മാറഞ്ചേരി പഞ്ചായത്തിൽനിന്നു മാത്രം 486 പേർ പകുതി വിലയ്ക്കു സാധനങ്ങൾ ലഭിക്കാൻ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. നിലമ്പൂരിലും എടവണ്ണപ്പാറയിലും സമാന പരാതികൾ ഉയർന്നിട്ടുണ്ട്. 


നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഇന്ന് മാത്രം 36 പരാതികളാണ്  ലഭിച്ചത്.സിക്സ്‌റ്റീൻ ഓഫ് മാറ ഞ്ചേരി, നിലമ്പൂരിലെ ഓസ്വാൾഡ്  ചാരിറ്റബിൾ ട്രസ്‌റ്റ് തുടങ്ങിയ സംഘടനകളാണ് പദ്ധതിയുടെ പ്രമോട്ടർമാരായി പ്രവർത്തിച്ചത്. ഇവർക്കെതി രെയാണു പണം നഷ്ടപ്പെട്ടവർ പൊലീസിൽ പരാതി നൽകിയത്.

ഒരു കോടിയോളം രൂപ തട്ടിച്ചെന്നു കാണിച്ചു തൊടുപുഴ ചൂരം കുളങ്ങര അനന്തു കൃഷ്ണനെതിരെ ഓസ്വാൾഡ് ട്രസ്‌റ്റ് അധ്യക്ഷൻ ബിനോയ് പാട്ടത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ പാതി വിലയ്ക്കു നൽകുമെന്നായിരുന്നു വാഗ്ദാനം. ബാക്കി തുക കമ്പനികളുടെ സി എസ്ആർഫണ്ടിൽനിന്നു കണ്ടെത്തുമെന്നും പറഞ്ഞു. 


റജിസ്ട്രേഷനായി 6000 രൂപ വരെ ഫീസും വാങ്ങി. ആദ്യം പണം നൽകിയവരിൽ ചിലർക്കു സ്കൂ‌ട്ടറും തയ്യൽ മെഷീനും ലാപ്ടോപ്പും ലഭിച്ചിട്ടുണ്ട്. എന്നാൽ, പണം നൽകി ഒരു വർഷമായിട്ടും ഒന്നും ലഭിക്കാത്തവരുണ്ടെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു.


സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും തട്ടിപ്പിൽ പണം നഷ്ടമായി. പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾ ക്കു തയ്യൽ മെഷീൻ നൽകാൻ ജില്ലയിലെ പ്രമുഖ സാമൂ ഹിക സേവന സംഘടന നാഷനൽ എൻജിഒ കോൺഫെഡറേഷനോടു സഹകരിച്ചിരുന്നു. തയ്യൽ മെഷീനു വേണ്ട പാതി തുക ഇവർ നൽകുകയായിരുന്നു. വലിയ തുക നഷ്‌ടപ്പെട്ടതായി കാണിച്ചു സംഘടന നിലമ്പൂർ പൊലീസിൽ പരാതി നൽ കിയിട്ടുണ്ട്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories