മലപ്പുറം മഞ്ചേരിയില്‍ 39ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊളത്തൂര്‍ സ്വദേശി മുഹമ്മദ് റിഷാദാണ് പിടിയിലായത്. ജില്ലയില്‍ ലഹരി വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ ലോഡ്ജില്‍ വെച്ച് പൊലീസും ഡാന്‍സാഫ് സംഘവും പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണന്ന് പൊലീസ് അറിയിച്ചു.