മലപ്പുറം കുറ്റിപ്പുറത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധനെ സഹോദരങ്ങളും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം സ്വദേശികളായ അബ്ദുല്‍ സലാം, മുഹമ്മദ് അസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഇരുവരും ഒളിവിലായിരുന്നു. ഇരുവരെയും കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.