മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയില്‍ മദ്രസ വിദ്യാർത്ഥികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുട്ടികള്‍ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. നിസാര പരിക്കേറ്റ കുട്ടികള്‍ ആശുപതിയില്‍ ചികിത്സ തേടി.