Share this Article
Union Budget
സ്റ്റാർ ഇന്ത്യയുടെ ചാനലുകൾ വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
വെബ് ടീം
posted on 07-03-2025
1 min read
star india

കൊച്ചി: സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ് കാസ്റ്റിങ് അവകാശമുള്ള ചാനലുകളായ ഏഷ്യാനെറ്റ്‌, സ്റ്റാർ സ്പോർട്സ്, സോണി ലൈവ് തുടങ്ങി ഒട്ടനവധി ചാനലുകൾ neeplay, mhdtworld എന്നീ വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ച അഡ്മിൻമാർ പിടിയിൽ. Neeplay വെബ്സൈറ്റ് അഡ്മിൻ ഷിബിനെ (38) മലപ്പുറം ആനക്കയത്തുനിന്നും mhdtworld വെബ്സൈറ്റ് അഡ്മിൻ മുഹമ്മദ്‌ ഷെഫിൻസിനെ (32) പെരുമ്പാവൂർ അറക്കപ്പടിയിൽനിന്നുമാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വെബ്സൈറ്റുകളിൽ കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം വരുമാനം ലഭിച്ചിരുന്നത്. സ്റ്റാർ ഇന്ത്യ ഗ്രൂപ്പിന് കാഴ്ച്ചക്കാർ കുറയുന്നതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നും പൊലീസ് പറയുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശനുസരണം കൊച്ചി സിറ്റി ഡിസിപി 2വിന്റെ നേതൃത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ആർ സന്തോഷ്‌, എസ്ഐ എൻ.ആർ ബാബു, എഎസ്ഐമാരായ ശ്യാം, ഗിരീഷ്, എസ്സിപിഒ അജിത് രാജ്, നിഖിൽ ജോർജ്, അജിത് ബാലചന്ദ്രൻ, സിപിഒമാരായ ബിന്തോഷ്, ഷറഫ്, ആൽഫിറ്റ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories