മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥിനികളെ കണ്ടെത്തി. മുംബൈയിലെ ലോനാവാലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. പെൺകൂട്ടികളെ പൂനൈ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. രാവിലെ താനൂർ പൊലീസിന് കൈമാറും.