കൊച്ചി കളമശ്ശേരിയില്‍ എറണാകളും റേഞ്ച് ഡിഐജിയുടെ ഓഫീസിന് നേരെ ആക്രമണം. സംഭവത്തില്‍ കോഴിക്കോട് മുക്കം സ്വദേശി വിഷ്ണുവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഓഫീസിന്റെ കവാടത്തില്‍ എത്തിയ ശേഷം ഇയാള്‍ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് നിഗമനം.
യുദ്ധം അവസാനിപ്പിക്കല്‍ ചര്‍ച്ചകള്‍ക്ക് യുക്രയ്‌നെക്കാള്‍ ഇടപെടാന്‍ എളുപ്പം റഷ്യ;ഡൊണള്‍ഡ് ട്രംപ്
യുദ്ധം അവസാനിപ്പിക്കല്‍ ചര്‍ച്ചകള്‍ക്ക് യുക്രയ്‌നെക്കാള്‍ ഇടപെടാന്‍ എളുപ്പം റഷ്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പുടിനെ വിശ്വസിക്കാം. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി താന്‍ നല്ല ബന്ധത്തിലാണെന്നും യുദ്ധം അവസാനിപ്പിക്കാനാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രസ്താവന.