Share this Article
Union Budget
താനൂരിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടുന്നതിൽ തീരുമാനം പിന്നീട്
The decision regarding parental leave for girls in Tanur has been delayed

പൂനൈയിൽ നിന്നും തിരിച്ചെത്തിച്ച മലപ്പുറം താനൂരിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടുന്നതിൽ തീരുമാനം പിന്നീട്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ കൗണ്‍സലിങ്ങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസും സിഡബ്ല്യൂസിയും ചേര്‍ന്നാണ് പെണ്‍കുട്ടികളുടെ മൊഴിയെടുത്തത്.

അതേസമയം കുട്ടികളുമായി യാത്ര ചെയ്ത കോഴിക്കോട് എടവണ്ണ സ്വദേശി റഹീമിനെതിരെ തട്ടിക്കൊണ്ടുപോകല്‍ അടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മലപ്പുറം താനൂരില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥിനികളെയും കാണാതായത്. തുടര്‍ന്ന് മൊബൈല്‍ ലോക്കെഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൂനൈയില്‍ നിന്നും പെണ്‍കുട്ടികളെ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories