മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് കുറുനരിയുടെ കടിയേറ്റ് മൂന്നു പേര്‍ക്ക് പരിക്ക്. തിരൂര്‍ക്കാട് സ്വദേശികളായ കാളി, ദേവകി, അരിപ്ര സ്വദേശി മജീദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാളിയും, ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ജോലിക്ക് പോകുന്ന സമയത്താണ് ഇരുവര്‍ക്കും കടിയേറ്റത്. മജീദിന് അരിപ്രയില്‍ വെച്ചാണ് കുറുനരിയുടെ കടിയേറ്റത്.