മലപ്പുറം നിലമ്പൂര്‍ അകമ്പാടത്ത് വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് കാട്ടാനകളുടെ പരാക്രമം. ഇന്ന് പുലര്‍ച്ചെയാണ് അകമ്പാടം ഇല്ലിക്കല്‍ ബാപ്പുട്ടിയുടെ വീട്ടില്‍ ആനകൾ പരാക്രമം നടത്തിയത്. പ്രദേശത്ത് കാട്ടാനകൾ നാശം വിതയ്ക്കുന്നത് പതിവായി മാറിയിട്ടുണ്ട്. അതേസമയം മേഖലയില്‍ നിന്ന് ആനകളെ മയക്ക് വെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.