മലപ്പുറം അരീക്കോട് വീട്ടില്‍ വച്ച് മദ്യ വില്പന നടത്തുന്നതിനിടയില്‍ യുവാവിനെ എക്‌സൈസ് പിടികൂടി. പെരുംമ്പറമ്പ് സ്വദേശി ഷിജുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് വില്പന കഴിഞ്ഞ് അവശേഷിച്ച മൂന്നര ലിറ്റര്‍ മദ്യവും എക്‌സൈസ് പിടിച്ചെടുത്തു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു