പെരുമ്പാവൂരിൽ വ്യാജ ആധാർ നിർമ്മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയ നാലു ബംഗ്ലാദേശികളുടെ കൈയിലും വ്യാജ ആധാറുകൾ.വിവര ശേഖരണവുമായി എൻ ഐ എ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസിലെത്തും
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പോർട്ട് ലൂയിസിലെത്തിയ മോദിയെ പ്രസിഡന്റ് ധരം ഗൊഖുൽ, പ്രധാനമന്ത്രി നവീൻ റാംഗുലാം എന്നിവർ ചേർന്ന് സ്വീകരിച്ചു.
മൗറീഷ്യസിന്റെ അൻപത്തിയാറാം ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. മൗറീഷ്യസുമായി പ്രതിരോധം,വ്യാപാരം,സമുദ്രസുരക്ഷ മേഖലയില്‍ കരാറുണ്ടാകും.