കൈക്കൂലി കേസിൽ മലപ്പുറം തിരുവാലി വില്ലേജ് അസിസ്റ്റന്റിനു പിന്നാലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറും പിടിയിൽ. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശരത് ആണ് വിജിലൻസിൻ്റെ പിടിയിലായത്. കിഴിശ്ശേരി കുഴിമണ്ണ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ 1.34 ഏക്കര്‍ ഭൂമിയിലെ 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റുകള്‍ തിരുത്തി നല്‍കാനായി കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് കേസ്. കേസില്‍ വില്ലേജ് അസിസ്റ്റൻ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശരത്തിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.