Share this Article
Union Budget
മെഡിക്കല്‍ ഷോപ്പ് അടിച്ചു തകര്‍ത്ത കേസില്‍ 3 പേര്‍ പിടിയില്‍
 3 Arrested After Medical Shop Vandalized in trivandrum

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചു തകര്‍ത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍.  മലയില്‍ക്കട സ്വദേശി ജിത്തു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാം മണിവിള സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു  കേസിനാസ്പദമായ സംഭവം. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ സ്റ്റോറിന് നേരെയായിരുന്നു ബൈക്കില്‍ എത്തിയ നാലാം സംഘത്തിന്റെ ആക്രമണം നടത്തിയത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലഹരിക്ക് അടിമകളായ പ്രതികള്‍ക്കെതിരെ മുമ്പും സമാനമായ അടിപിടി കേസുകള്‍ പാറശ്ശാല,നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലുണ്ട്. ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories