എറണാകുളം കോതമംഗലം കുട്ടമ്പുഴയിൽ ഭാർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എളമ്പശേരി സ്വദേശിനി മായ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോൺ പൊലീസ് കസ്റ്റഡിയിൽ. രാവിലെ വീട്ടിലേക്ക് എത്തിയ ആശവർക്കർമാരാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് മായയെ അക്രമിച്ചതെന്ന് ജിജോ ജോൺ പൊലീസിനോട് പറഞ്ഞു. മായയുടെ തലയ്ക്കും മുഖത്തും പരിക്കുകൾ ഉണ്ട്. കുട്ടമ്പുഴ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.