ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ മകം തൊഴൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് മകം ഒരുക്കങ്ങൾക്കായി നട തുറക്കും. തുടർന്ന് രണ്ടിന് മകം ദർശനത്തിനായി നട തുറക്കും. സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് കടത്തി വിടും. മകം ദർശനത്തോട് അനുബന്ധിച്ച് വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭപ്പെടുന്നത്