കൊല്ലം മാടൻനടയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ഉമയനല്ലൂർ വടക്കുംക്കര സ്വദേശി ഷിജുവാണ് പിടിയിലായത്. സിറ്റി ഡാൻസാഫ് സംഘവും ഇരവിപുരം പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഏകദേശം നാല് ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം.എ പ്രതി വിമാന മാർഗം ഡൽഹിയിൽ നിന്നുമാണ് എത്തിച്ചത്. . തൂക്കി വിൽക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രതി മുൻപും ലഹരി കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.