എറണാകുളം മൂവാറ്റുപുഴ പേരമംഗലം നാഗരാജക്ഷേത്രത്തില്‍ കുംഭമാസ ആയില്യം ഭക്തിസാന്ദ്രമായി. ക്ഷേത്രാചാര്യന്‍ കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഭക്തി ഭജനാലാപനം, ഭക്തര്‍ സ്വയം തയ്യാറാക്കുന്ന നൂറും പാലും സമര്‍പ്പിക്കാനുള്ള അവസരവും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. നൂറുകണക്കിന് ഭക്തരാണ് ചടങ്ങുകള്‍ക്കായി എത്തിയത്.