ആറ്റുകാല്‍ പൊങ്കാലയുടെ നിറവില്‍ തലസ്ഥാനം. അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മക്ക് പൊങ്കാലയിട്ടു.
ബഹിരാകാശ ദൗത്യം സ്‌പേസ് എക്‌സ് ക്രൂ 10ൻ്റെ വിക്ഷേപണം നാളെ
ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനായുളള ബഹിരാകാശ ദൗത്യം സ്‌പേസ് എക്‌സ് ക്രൂ 10ൻ്റെ വിക്ഷേപണം നാളെ. ഇന്ത്യൻ സമയം പുലർച്ചെ 4.56നാണ് വിക്ഷേപണം. ഇതോടെ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെ തിരിച്ചു വരവ് 17ന് ഉണ്ടാകും. ഇന്ത്യൻ സമയം 6.35ന് സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും.