Share this Article
Union Budget
ഭർതൃമാതാവിനൊപ്പം ഉറങ്ങിയ യുവഡോക്ടറെ കാണാതായി; ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 14-03-2025
1 min read
saumya

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയിൽ ക​ണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ(31)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ശനിയാഴ്ച പുലർ​ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാൻ കിടന്നിരുന്നത്.

രാത്രി ഒരുമണിക്കു ശേഷം സൗമ്യയെ തന്റെ അടുത്ത് കാണാത്തതിനെ തുടർന്ന് ഭർതൃമാതാവ് തൊട്ടടുത്ത മുറിയിൽ ഉറങ്ങിയിരുന്ന അനൂപിനെ ഫോണിൽ വിളിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ ബാത്റൂമിൽ കഴുത്തിനും കൈക്കും മുറിവേറ്റ നിലയിൽ സൗമ്യയെ കണ്ടെത്തിയത്.ഭർത്താവാണ് സൗമ്യയെ നെയ്യാറ്റിൻ കരയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

എന്നാൽ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ലാത്ത മാനസികസംഘർഷം സൗമ്യയെ അലട്ടിയിരുന്നുവെന്ന് സൂചനയുണ്ട്. മാനസിക സമ്മർദത്തിന് സൗമ്യ മരുന്ന് കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.ജോലി ലഭിക്കാത്തതിലും സൗമ്യക്ക് പ്രശ്നമുണ്ടായിരുന്നു. ടെക്നോ പാർക്ക് ജീവനക്കാരനാണ് ഭർത്താവ് അനൂപ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories