തളിപ്പറമ്പ്: പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിനെ(23)യാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു സംഭവം.ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടയാണ് പീഡന വിവരം പുറത്തുവന്നത്.
സിപിഐ നേതാവ് കോമത്ത് മുരളീധരനെ തളിപ്പറമ്പ് ടൗണിൽ വെച്ച് ഹെൽമറ്റ് കൊണ്ട് ആക്രമിച്ച കേസിൽ പ്രതിയായിരുന്നു യുവതി.അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു.