Share this Article
Union Budget
രോഗികളുടെ ശരീര ഭാഗങ്ങള്‍ എടുത്തുകൊണ്ടു പോയ സംഭവം; ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Interstate Worker Arrested in Hospital Body Parts Theft Case

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളുടെ ശരീര ഭാഗങ്ങള്‍ എടുത്തുകൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി ഈശ്വര്‍ ചന്ദിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരന്‍ അജയകുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശം .


പനച്ചികപ്പാറയിൽ കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാർത്ഥി പിടിയിൽ

പൂഞ്ഞാർ പനച്ചികപാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർത്ഥി എക്സൈസ് പിടിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടി വലിക്കിടയിൽ നിലത്ത് വീണ് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.


മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങും വഴിയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ പനച്ചികപാറയ്ക്ക് സമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർത്ഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കയ്യിൽ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർത്ഥി ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്ത് വീഴുകയായിരുന്നു. 

സംഘം നടത്തിയ പരിശോധനയിൽ വലിച്ചെറിഞ്ഞ ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർത്ഥി ഒമ്പതാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നതായി എക്സൈസ് പറഞ്ഞു. പ്രശ്നക്കാരനായ ഈ വിദ്യാർത്ഥിയെ മറ്റൊരു സ്കൂളിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. 

എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് ഉദ്യോഗസ്ഥനായ പ്രതീഷ് ഡ്രൈവർ സജി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വീണു പരിക്കേറ്റ പ്രസാദിന്റെ കൈക്ക് പൊട്ടലുണ്ട്. ഡ്യൂട്ടി തടസ്സപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസെടുക്കും. കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വിദ്യാർത്ഥിയെ ജാമ്യത്തിൽ വിട്ടയച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories