മലപ്പുറം കരിപ്പൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 404 ഗ്രാം സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. താമരശ്ശേരി സ്വദേശി അബ്ദുല്‍ അസീസാണ് പിടിയിലായത്. ഈന്തപ്പഴത്തിന്റെ പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് വിദേശത്ത് നിന്നെത്തിയ ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. അബ്ദുല്‍ അസീസിൽ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തു നിന്ന താമരശ്ശേരി സ്വദേശി മുഹമ്മദ് ബഷീറിനെയും കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.