മലപ്പുറം കാട്ടുങ്ങലിൽ സ്വർണ കവർച്ചാ കേസിൽ രണ്ടുപേരെ പിടികൂടി. ജ്വല്ലറികളിൽ വിൽപന നടത്താനുള്ള സ്വർണവുമായി സ്കൂട്ടറിൽ പോയ ശിവേഷ്, സുകുമാരൻ എന്നിലരെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് സ്വർണം തട്ടിയെന്നാണ് കേസ്. സംഭവത്തിൽ പരാതിക്കാരനായ ശിവേഷിനും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. നിലവിൽ പൊലീസ് ശിവേഷിനെയും സുഹൃത്ത് ബെൻസിനെയും ചോദ്യം ചെയ്തുവരികയാണ്.കവർച്ചയിൽ ബെൻസിന്റെ സുഹൃത്തിനും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.