Share this Article
Union Budget
കിടപ്പുരോഗിയായ 72കാരിയെ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ, പരാതി നൽകിയത് മകൾ
വെബ് ടീം
posted on 17-03-2025
1 min read
rape attempt

തിരുവനന്തപുരം: പള്ളിക്കൽ പകൽക്കുറിയിൽ മദ്യലഹരിയിൽ മകൻ 72 വയസ്സുള്ള അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. 45 വയസ്സുള്ള മകനാണ് ബലാത്സം​ഗം ചെയ്തത്. ഇയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടിൽ കിടപ്പുരോ​ഗിയായ അമ്മ തനിച്ചുള്ള സമയത്താണ് മകൻ മദ്യപിച്ചെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.

സംഭവത്തിൽ സാരമായി പരിക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 8 മണിയോടെയായിരുന്നു സംഭവം. പീഡിപ്പിക്കപ്പെട്ട വയോധികയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവ സമയം സഹോദരന്റെ  മകൾ വീട്ടിൽ എത്തിയതിനാലാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. തുടർന്നാണ്, 72കാരിയുടെ മകൾ പൊലീസിൽ പരാതി നൽകിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories