എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി. കരുവന്നൂര്‍ കേസില്‍ ഈ മാസം രണ്ടാം കുറ്റപത്രം നല്‍കാനിരിക്കെയാണ്നടപടി.
ലഹരിക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
ലഹരി ഉപയോഗിച്ച ശേഷം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ലഹരിക്ക് അടിമപ്പെടുന്നവരെ ഡി അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റുമെന്നും വിഷയം അതീവ ഗൗരവമെന്നും മുഖ്യമന്ത്രി. ലഹരി വ്യാപനം തടയുന്നതിന് ഒന്നിച്ച് നില്‍ക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.