തിരുവനന്തപുരം വട്ടപ്പാറയില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാം അച്ഛന് 81 വര്‍ഷം കഠിനതടവും 80,000 രൂപയും ശിക്ഷ വിധിച്ച് കോടതി. വട്ടപ്പാറ സ്വദേശി അനില്‍കുമാറിനെയാണ് കാട്ടാക്കട കോടതി ശിക്ഷിച്ചത്. 2023 ഫെബ്രുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. പിന്നീട് അതിജീവിതയെ ഭീഷണിപ്പെടുത്തി പ്രതി പ്രവര്‍ത്തി തുടരുകയായിരുന്നു.
വയറുവേദന തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെയാണ് പീഡനത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ 29 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.