Share this Article
Union Budget
കളക്ടറേറ്റിൽ ബോംബ് ഭീഷണി; അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാകില്ലെന്ന് അജ്ഞാതൻ
വെബ് ടീം
posted on 18-03-2025
1 min read
bomb

പത്തനംതിട്ട: കളക്ടറേറ്റിൽ ബോംബ് ഭീഷണി. ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്ന് സന്ദേശം വരുകയായിരുന്നു. ഓഫീസിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം.സ്പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസിലും പരിശോധന നടത്തി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലിൽ പരാമർശമുണ്ട്.മുൻകരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തിയിട്ടുണ്ട്. പോലീസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി. ജ്യോതി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories