Share this Article
Union Budget
കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റല്‍ കഞ്ചാവ് സംഭരണ കേന്ദ്രമെന്ന് പൊലീസ്
Defendant

കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റല്‍ കഞ്ചാവ് സംഭരണ കേന്ദ്രം. ഇവിടെ നിന്ന് മറ്റ് കോളേജുകളിലേക്കും കഞ്ചാവ് എത്തിച്ചു. കച്ചവടം പൂര്‍വ വിദ്യാര്‍ഥി ഷാലിഖിന്റെ  നേതൃത്വത്തില്‍. ഒരു ബണ്ടില്‍ കഞ്ചാവിന് 6000 രൂപ കമ്മീഷന്‍ ലഭിക്കുമെന്നും ഷാലിഖിന്റെ മൊഴി.


അനിശ്ചിതകാല നിരാഹാര സമരവുമായി ആശമാർ


പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി ആശാ വർക്കർമാർ. മറ്റന്നാൾ 3 ആശമാർ അനിശ്ചിതകാല നിരാഹാരമിരിക്കും. പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ആവശ്യങ്ങൾ അംഗികരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ആശമാർ വ്യക്തമാക്കി.


സർക്കാരിന്റെ അവഗണനക്കെതിരെ  ആശാവർക്കർമാർ 37 ദിവസമായി തുടരുന്ന രാപ്പകൽ സമരത്തിന്റെ രീതി സെക്രട്ടറിയേറ്റ് ഉപരോധത്തോടെ   മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച മൂന്നാം ഘട്ട സമരം ആരംഭിക്കും. കഴിഞ്ഞദിവസം നടന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനായി  വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ആശാവർക്കർമാരാണ് തലസ്ഥാന നഗരിയിലേക്ക് എത്തിയത്.


സെക്രട്ടറിയേറ്റ് ഉപരോധിച്ച് വീര്യം കൂട്ടിയ സമരത്തെ തണുപ്പിക്കാനായിരുന്നു മാനദണ്ഡങ്ങൾ പിൻവലിച്ചുള്ള  സർക്കാരിന്റെ ഉത്തരവ്. എന്നാൽ ഓണറേറിയം വർധനവ് ഉൾപ്പെടെ നടപ്പിലാക്കാതെ പുന്നോട്ടില്ലെന്നാണ് ആശമാരുടെ  നിലപാട്. സമരത്തെ നേരിടാൻ സർക്കാർ പരിശീലന ക്ലാസ് നടത്തിയെങ്കിലും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തള്ളിയാണ് ആശമാർ സമരത്തിന് എത്തിയത്. 


മൂന്നാം ഘട്ട സമരത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ നിരാഹാരം സമരം  തുടങ്ങുമെന്ന് ആശമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ  3 ആശമാർ ആയിരിക്കും നിരാഹാര സമരമിരിക്കുക.സമരത്തെ പിന്തുണച്ച് വിവിധ പ്രതിപക്ഷ പാർട്ടികളും പിന്തുണയറി യിച്ചു രംഗത്ത് വരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories